2011, ജനുവരി 13, വ്യാഴാഴ്‌ച

അതുതാനല്ലയോ ഇത്

അരുണ്‍കുമാര്‍ പൂക്കോം

നടന്നുപോകൂം നേരം
ചവിട്ടിയില്ലെന്നേ ഉള്ളൂ.
നിഴലില്‍
കിടപ്പതൊരു പാമ്പ്.
അടിവയറ്റില്‍ നിന്നും
ഉച്ചിയിലേക്കൊരു
ഉള്‍ക്കിടിലം
ചങ്കിന്‍
പെടപെടപ്പില്‍
പുളഞ്ഞുപുളഞ്ഞ്
അതിവേഗമങ്ങ്
പാഞ്ഞു പോകും നേരം
പിറകോട്ടുചാടി
ദൂരത്തുമാറി
തുറിച്ചങ്ങുനോക്കി.
ഹാ
കടിച്ചിരുന്നേല്‍
മരിച്ചങ്ങുപോയേനേ.
അനക്കമില്ലൊട്ടും.
വെറുതെ
കിടപ്പോടുകിടപ്പ്.
നിലാവില്‍
തുറിച്ചുതുറിച്ചങ്ങുനോക്കി.
ലവലേശം
അനക്കമേയില്ലതിന്.
തെല്ലടുത്തു
ചെന്നങ്ങുനോക്കി.
അതേ നില.
അതേ കിടപ്പ്.
കുനിഞ്ഞങ്ങുനോക്കി.

വടിയായിരുന്നോ.
നിവര്‍ന്നങ്ങുനിന്നു.
തിരിഞ്ഞും
മറിഞ്ഞും
ആരേലും
കണ്ടോന്നുനോക്കി.
ഇല്ലെന്നുകണ്ട്
ചവിട്ടിത്തെറിപ്പിച്ച്
തല നിവര്‍ത്തി
നെഞ്ചും വിരിച്ച്
നടന്നങ്ങു നീങ്ങി.

1 അഭിപ്രായം:

  1. നന്നായി എഴുതി ,,ചെറുതായി പിന്നെ വലുത്
    ആയി ..പിന്നെ നെഞ്ചു വിരിച്ചു ...ഒരു യഥാര്‍ത്ഥ ജീവിത ചിത്രം ..

    ടെമ്പ്ലേറ്റ് ഒന്ന് മാറ്റി നോക്കു .back ground
    pictures വായന വല്ലാതെ തടസ്സപെടുതുന്നു
    കണ്ണുകള്‍ക്ക്‌ strain...

    മറുപടിഇല്ലാതാക്കൂ