2011, ഡിസംബർ 5, തിങ്കളാഴ്‌ച

വഴികള്‍


അരുണ്‍കുമാര്‍ പൂക്കോം

പെട്ടെന്ന് അടയുമ്പോള്‍
തുറന്നു കിട്ടുന്നതു വരെ കാത്തു നില്ക്കും.
തടസ്സം ഇഴഞ്ഞിഴഞ്ഞു നീങ്ങിമാറുന്നതു വരെയും
അലിഞ്ഞലിഞ്ഞില്ലാതാവുന്നതുവരെയും കാത്തു നില്ക്കും.
ചിലതു പക്ഷേ അലിയുകയോ
ഇഴഞ്ഞു നീങ്ങി കുറ്റിക്കാട്ടിലേക്ക് മാറുകയോ ഇല്ല.
തള്ളി നീക്കാനോ
വടികൊണ്ട് തല്ലി മലര്‍ത്തി തോണ്ടിയെറിയാനോ
മനസ്സു വരാതെ
വഴിയെ പിന്നോക്കമെടുത്ത് തിരിച്ചു വിടും.
ഒതുങ്ങി മാറിപ്പോകുമ്പോഴും
പണ്ട് കുട്ടിക്കാലം
കൈകള്‍ രണ്ടും സ്റിയറിഗിംല്‍ വ്യത്തം തിരിച്ച്
വായ റേഡിയേറ്റര്‍ പോലെ വിറപ്പിച്ച്
ഓടിച്ചു പോയ വഴികളായിരുന്നു
അവയെന്നതു മാത്രമാണ്
ഓര്‍മ്മകളില്‍
സങ്കടം പൊഴിക്കുക.
വഴികളെന്നും
തടസ്സം തീര്‍ക്കുന്നവര്‍ക്കുള്ളത്.
തെല്ലെങ്കിലും അവയുടെ ഓരങ്ങള്‍ മാത്രമാണ്
തല താഴ്ത്തിപ്പിടിച്ച്
അപകര്‍ഷതകളാല്‍
ഉന്തിത്തള്ളിപ്പോകുന്നവര്‍ക്കുള്ളവ.

 
                     -0-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ